newsroom@amcainnews.com

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ന്യൂയോർക്കിൽ കൂട്ടവെടിവെപ്പ്: നാല് കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള കോണി ഐലൻഡിൽ ഉണ്ടായ വെടിവെപ്പിൽ നാല് കുട്ടികളടക്കം എട്ട് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് കോണി ഐലൻഡിലെ വെസ്റ്റ് 31-ാം സ്ട്രീറ്റിലാണ് സംഭവം. വെടിവെപ്പിൽ 14, 12, 7, 6 വയസ്സ് പ്രായമുള്ള നാല് ആൺകുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്.

ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഏഴു പേരുടെ നില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ 21 വയസ്സുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും എൻവൈപിഡി അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് അന്വേഷണസംഘം ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like
US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Top Picks for You
Top Picks for You