newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ 2.25% ആയി പലിശ നിരക്ക് നിലനിർത്തി

ബാങ്ക് ഓഫ് കാനഡ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.25 ശതമാനമായി നിലനിർത്തി. പണപ്പെരുപ്പം, മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP), തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ബാങ്ക് ഓഫ് കാനഡ നിരക്ക് നിലനിർത്തിയത്.

ഒക്ടോബറിൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതും തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയർന്നതും ആശങ്കയുയർത്തിയിരുന്നു. എന്നാൽ, പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്‍റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് എത്തുന്നതിന്‍റെ സൂചനകൾ കണ്ടതും പലിശനിരക്ക് നിലനിർത്താൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചു. ഇതോടെ പലിശനിരക്ക് കുറയ്ക്കണമെന്ന വാദങ്ങൾ ഒരു വശത്ത് ശക്തമാണെങ്കിലും, വിപണിയിലെ സ്ഥിരത കണക്കിലെടുത്ത് നിലവിലെ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. 2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായും കുറച്ചിരുന്നു.

You might also like
Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

മാരിടൈംസ് പ്രവിശ്യകൾക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് CRTC

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Top Picks for You
Top Picks for You