മാരിടൈംസ് പ്രവിശ്യകളായ പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവർക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC). ‘851’ എന്ന പുതിയ ഏരിയ കോഡ് 2028 മേയ് 27 മുതൽ ഇരു പ്രവിശ്യകളിലും നടപ്പിലാക്കുമെന്ന് ഏജൻസി വ്യക്തമാക്കി. ഇരു പ്രവിശ്യകളിലെ പുതിയ ഏരിയ കോഡ് ആവശ്യമാണെന്ന അഡ് ഹോക് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നേരത്തെ ‘902’ എന്ന ഒറ്റ ഏരിയ കോഡ് മാത്രമുണ്ടായിരുന്ന ഈ പ്രവിശ്യകളിൽ 2014-ലാണ് ‘782’ എന്ന രണ്ടാമത്തെ ഏരിയ കോഡ് CRTC നൽകിയത്. രണ്ടാമത്തെ കോഡ് നിലവിൽ വന്നതോടെയാണ് ലോക്കൽ കോളുകൾക്ക് 10 അക്ക ഫോൺ നമ്പർ നിർബന്ധമാക്കിയത്.







