newsroom@amcainnews.com

ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും

കാലിഫോർണിയ: ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. നാസയുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനമായ ഇന്റ്യൂറ്റീവ് മെഷീൻസ് വിക്ഷേപിച്ച ലാൻഡർ ആണ് ചന്ദ്രോപരിതലത്തിൽ ഇന്ന് ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറക്കി കേവലം നാല് ദിവസത്തെ ഇടവേളയിലാണ് രണ്ടാമത്തെ ദൗത്യം.

ഫെബ്രുവരി 26ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് അഥീന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ മാർച്ച് മൂന്നിന് പ്രവേശിച്ച അഥീന ലോ ലൂണാർ ഓർബിറ്റിലാണ് നിലവിൽ വലം വെക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 160 കിലോമീറ്റർ മാറി മോൺസ് മൗട്ടൺ പ്ലേറ്റിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ശ്രമിക്കുന്നത്. ഈ ദൗത്യവും വിജയിച്ചയാൽ അത് ചരിത്ര നേട്ടമാകും.

അഥീനയിൽ നാസയുടെ 10 ശാസ്ത്രീയ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുകയാണ് അഥീനയുടെ പ്രധാന ജോലി. തണുത്തുറഞ്ഞ ജലം മറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഗർത്തങ്ങൾക്ക് സമീപമായിരിക്കും ആകാംക്ഷകൾ നിറച്ച് അഥീനയുടെ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ അഥീന ലാൻഡറും പേലോഡിലെ മറ്റുപകരണങ്ങളും നടത്തും. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തിൽ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിൾ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാൻഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.

സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുമായി ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് അഥീനയും ബ്ലൂ ഗോസ്റ്റുമെല്ലാം. നാസ+ വഴിയും ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ഐഎം-2 മിഷൻ പേജിലൂടെയും അഥീനയുടെ ലാൻഡിംഗ് തത്സമയം കാണാം.

You might also like
Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You