newsroom@amcainnews.com

പ്രതീക്ഷയുടെ ദീപസ്തംഭമായി ‘അന്ന സുധ’; വിർജീനിയയിലെ ഭവനരഹിതർക്ക് കമ്മ്യൂണിറ്റി അടുക്കളയുമായി ഇന്ത്യക്കാരിയായ നൂപുർ പഞ്ചാബി

വിർജീനിയയിലെ ഭവനരഹിതർക്ക് ഭക്ഷണം നൽകാൻ സ്വന്തം ബിസിനസുപോലും ഉപേക്ഷിച്ച ഇന്ത്യക്കാരിയായ നൂപുർ പഞ്ചാബിക്ക് വിശപ്പിന്റെ വില നന്നായി അറിയാം. വാഷിംഗ്ടണിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി അധിക നിയമ പാലകരെ നിയമിച്ച് പ്രസിഡന്റ് ട്രംപ് പിരിമുറുക്കം സൃഷ്ടിക്കുമ്പോൾ മറ്റൊരു സംസ്ഥാനമായ വിർജീനിയയിൽ സ്‌നേഹം ഭക്ഷണമായി വിളമ്പുന്ന മനുഷ്യ സ്‌നേഹികളുടെ ഒരു സൈന്യമാണ്’ ഇന്ത്യൻ വംശജ നൂപുർ പഞ്ചാബിക്കുവേണ്ടി പ്രവർത്തിക്കുന്നത്. ട്രംപിന്റെ സൈന്യം ക്ഷീണിതരാണെങ്കിൽ നൂപുറിന്റെ സംഘം ഊർജ്ജസ്വലരായി പ്രവർത്തിക്കുകയാണ്.

കനിവിന്റെ മുഖമായ ഈ സ്ത്രീരത്‌നം വിശക്കുന്ന വയറുകൾക്കായി സ്വന്തം ജീവിതം തന്നെയാണ് സമർപ്പിച്ചത്. മുൻ ഐടി സ്റ്റാഫിംഗ് സംരംഭകയായ നൂപുർ പഞ്ചാബി ഇപ്പോൾ വിർജീനിയയിലുടനീളമുള്ള ആയിരക്കണക്കിന് ഭവനരഹിതർക്ക് ഭക്ഷണം നൽകുന്ന ഒരു കമ്മ്യൂണിറ്റി അടുക്കള നടത്തുകയാണ്. നൂപുർ പഞ്ചാബിയുടെ അടുക്കളയായ ‘അന്ന സുധ’, പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി മാറിയിരിക്കുന്നു. അമ്മയുടെ വിയോഗത്തിനും COVID-19 ന്റെ വരവിനും ശേഷം ഇവർ കഴിയുന്നത്ര ആളുകൾക്ക് ഭക്ഷണമെത്തിച്ചിരുന്നു. പിന്നീടിതൊരു കാരുണ്യ പ്രസ്ഥാനമായി വളരുകയായിരുന്നു.

ഇന്ന്, അന്ന സുധ വിർജീനിയയിലുടനീളമുള്ള ഷെൽട്ടറുകളിലേക്ക് പ്രതിമാസം 6,500 പേർക്ക് ഭക്ഷണം നൽകുന്നു. 300 വളണ്ടിയർമാരുടെ ഒരു സംഘമാണുള്ളത്. ഇന്ത്യൻ രുചികളും അമേരിക്കക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളും ഇവർ തയ്യാറാക്കുന്നുണ്ട്. ചിക്കൻ ചേർത്ത പാസ്ത, സമൂസ, കടല, ബട്ടർ ചിക്കൻ അങ്ങനെ വിവിധ രുചികൾ അന്ന സുധയുടെ ഭാഗമാണ്. അന്ന സുധയുടെ രുചി അറിഞ്ഞവരിൽ ഒരാളുടെ വാക്കുകൾ ഇങ്ങനെ: ”പലർക്കും, ഭക്ഷണമാണ് ഒരു ജീവനാഡി. ഞാൻ ഒരു പാലത്തിനടിയിലാണ് താമസിക്കുന്നത്, ഈ സ്ഥലം എന്നെ അതിജീവിക്കാൻ സഹായിച്ചു, അവർ എല്ലാത്തരം വിഭവങ്ങളും വിളമ്പുന്നു, പക്ഷേ എനിക്ക് ഇന്ത്യൻ വിഭവങ്ങൾ വളരെ ഇഷ്ടമാണ്’.

നൂപുറിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ കുട്ടികൾക്കായി വേനൽക്കാല പാചക ക്യാമ്പുകളും നടത്തുന്നു. അവിടെ കുടുംബങ്ങൾ ക്ലാസുകൾക്ക് പണം നൽകുകയും കുട്ടികൾ ദോശ, ഊത്തപ്പം പോലുള്ള ഇന്ത്യൻ ഇഷ്ട വിഭവങ്ങൾ പാചകം ചെയ്യാൻ പഠിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ നീക്കത്തിന്റെ അമേരിക്കൻ ജനതയുടെ പങ്കാളിത്തവും ശ്രദ്ധയും നേടിയിട്ടുണ്ട്. അമേരിക്കയുടെ ഒരു ഭാഗത്ത്, വിർജീനിയയിലെ സന്നദ്ധപ്രവർത്തകർ വിശക്കുന്നവർക്ക് നിശബ്ദമായി ഭക്ഷണം വിതരണം ചെയ്യുന്നു. മറ്റൊരിടത്ത് വാഷിംഗ്ടണിലെ ക്ഷീണിതരായ സൈനികർ പട്രോളിംഗ് തുടർന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയൊരു താരതമ്യംപോലും ഉയർന്നുവരുന്നുണ്ട്. പ്രശ്‌നങ്ങളുടെ പരിഹാരം അധികാരത്തിലല്ല, മറിച്ച് അനുകമ്പയിലാണ് എന്നാണ് നൂപുർ പഞ്ചാബിയുടെ വാക്കുകൾ. ‘ഈ അടുക്കള നാല് വർഷമായി നടത്തുന്നു, എനിക്ക് വലിയ സംതൃപ്തി തോന്നുന്നു, ഇതാണ് എന്റെ സന്തോഷകരമായ ഇടം.’- നൂപുർ സന്തോഷം പങ്കുവയ്ക്കുന്നതിങ്ങനെ.

You might also like
Canadian dollar weakens ahead of US deadline for new tariffs

യുഎസ് താരിഫ് കാലാവധി അവസാനിക്കാനിരിക്കെ കനേഡിയൻ ഡോളറിൽ ഇടിവ്

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

Trump pauses tariffs on Canadian imports, Carney says key work remains

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള തീരുവ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു; നിർണായക ജോലികൾ ഇനിയും ബാക്കിയുണ്ടെന്ന് കാർണി

India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

Donald Trump's Financial Transactions and Constitutional Concerns

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും ഭരണഘടനാപരമായ ആശങ്കകളും

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

Top Picks for You
Top Picks for You