newsroom@amcainnews.com

ന്യൂയോര്‍ക്കിലെ ആദ്യ വനിതാ സെനറ്റ് നേതാവ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ് അന്തരിച്ചു

ന്യൂയോർക്ക് : ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലെ ആദ്യ വനിതാ നേതാവും ആദ്യ കറുത്ത വര്‍ഗക്കാരിയുമായ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ് (76) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 2006 മുതല്‍ സെനറ്റില്‍ അംഗമായിരുന്ന അവര്‍ നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. ഈ മാസം പകുതിയോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും നേതൃസ്ഥാനത്തേക്ക് അവരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ആന്‍ഡ്രിയയുടെ നിര്യാണത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ അനുശോചനം രേഖപ്പെടുത്തി.

2012 മുതല്‍ ന്യൂയോര്‍ക്ക് സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ആന്‍ഡ്രിയ, 2019-ല്‍ പാര്‍ട്ടി സെനറ്റിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെയാണ് ഭൂരിപക്ഷ നേതാവായത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ കറുത്തവര്‍ഗക്കാരിയുമെന്ന ചരിത്രനേട്ടവും അവര്‍ സ്വന്തമാക്കി.

ന്യൂയോര്‍ക്ക് നഗരത്തിലെ പൊതുഭവനങ്ങളിലായിരുന്നു ആന്‍ഡ്രിയയുടെ ബാല്യം. അധ്യാപിക, മാര്‍ക്കറ്റിങ് വിദഗ്ധ, പേഴ്‌സണല്‍ മാനേജര്‍, യോങ്കേഴ്‌സ് നഗരത്തിലെ ഉദ്യോഗസ്ഥ, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി നിയമനിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 2006-ല്‍ സെനറ്റിലെത്തിയത്. 2007-ല്‍ ഭര്‍ത്താവ് തോമസ് കസിന്‍സ് അന്തരിച്ചിരുന്നു. മക്കളായ കെവിന്‍, സ്റ്റീവന്‍, കാന്‍ഡിസ് എന്നിവരും സഹോദരന്‍ റോബര്‍ട്ട് സ്റ്റുവര്‍ട്ട് ജൂനിയറും ഉള്‍പ്പെടെയുള്ളവരാണ് കുടുംബാംഗങ്ങള്‍.

You might also like

ഗര്‍ഭിണിയായ തടവുകാരി ജയില്‍ വാഹനവുമായി രക്ഷപ്പെട്ടു; ന്യൂ മെക്‌സിക്കോയില്‍ വ്യാപക തിരച്ചില്‍

Construction unsuited to the Kerala lifestyle; 41 houses in Ayithara lie abandoned and overgrown with weeds

കേരളീയ ജീവിതരീതിക്ക് യോജിക്കാത്ത നിർമ്മാണം; ആയിത്തറയിൽ 41 വീടുകൾ കാടുകയറി നശിക്കുന്നു

Dengue Spread: Stay Guarded Against Mosquito Bites During Daytime

ഡെങ്കിപ്പനി വ്യാപനം: പകൽ സമയത്ത് കൊതുകുകടി ഏൽക്കാതെ കരുതിയിരിക്കുക

Trump orders US Army to pause lead azide detonation in Iowa.

അയോവയിലെ ലെഡ് അസൈഡ് സ്ഫോടനം നിർത്തിവയ്ക്കാൻ യുഎസ് സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്

'Digital intoxication' in the virtual world! The grim face of gaming addiction, severe concern raised by GTA 6

വെർച്വൽ ലോകത്തെ ‘ഡിജിറ്റൽ ലഹരി’! ഗെയിം ആസക്തിയുടെ ഭീകരമുഖം, ജിടിഎ 6 ഉയർത്തുന്ന കടുത്ത ആശങ്ക

Frequent Illness: Wife's Poisoning Attempt Uncovered in Medical Checkup; Aimed at ₹8 Crore Property and Insurance

തുടർച്ചയായ അസുഖം: വൈദ്യപരിശോധനയിൽ ഭാര്യയുടെ വിഷബാധാശ്രമം കണ്ടെത്തി; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

Top Picks for You
Top Picks for You