newsroom@amcainnews.com

എൻജിൻ, ബ്രേക്കിങ്, ലൈറ്റ് തകരാർ: കാനഡയിൽ ടൊയോട്ട, ഹോണ്ട, ഫോർഡ് വാഹനങ്ങൾ തിരിച്ചു വിളിച്ചു

ഓട്ടവ : എൻജിൻ, ബ്രേക്കിങ്, ലൈറ്റ് സംവിധാനങ്ങളിലെ തകരാറുകൾ കാരണം ടൊയോട്ട, ഹോണ്ട, ഫോർഡ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളുടെ ഇരുപതിനായിരത്തിലധികം വാഹനങ്ങൾ കാനഡയിൽ തിരിച്ചുവിളിച്ചു.

ക്രാങ്ക്ഷാഫ്റ്റ് ബെയറിങ് തകരാറിനെ തുടർന്ന് 2022, 2023 മോഡൽ 15,000-ത്തിലധികം ടൊയോട്ട ടൺഡ്ര (Toyota Tundra) വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2022 ലെക്സസ് LX 600 (Lexus LX 600) മോഡലുകളെയും ഈ പ്രശ്നം ബാധിച്ചേക്കാമെന്നും കമ്പനി അറിയിച്ചു. മറ്റൊരു അറിയിപ്പിൽ, എൻജിൻ മാറ്റിസ്ഥാപിച്ച 2022, 2023 മോഡൽ ടൺഡ്ര (Tundra) വാഹനങ്ങളിലും, അതുപോലെ 2025, 2026 വർഷങ്ങളിലെ പുതിയ മോഡലുകളിലും തകരാറുള്ള ക്യാംഷാഫ്റ്റുകളോട് കൂടിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുണ്ടാകാമെന്നും ടൊയോട്ട വ്യക്തമാക്കി.

മുൻപ് നടത്തിയ ഒരു റീകോളിൻ്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും, അവ ഫലപ്രദമായിരുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏകദേശം 500 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഹോണ്ടയും തീരുമാനിച്ചു. 2024 ഹോണ്ട അക്യുറ (Honda Acura) മോഡലുകളെയാണ് ഈ നടപടി ബാധിക്കുന്നത്. സോഫ്റ്റ്‌വെയറിലുണ്ടാകുന്ന തകരാർ കാരണം ആൻ്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) ശരിയായി പ്രവർത്തിക്കാതെ വരുന്നതാണ് കാരണം. ഇതോടെ ബ്രേക്കുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാവുകയും അപകടത്തിന് കാരണമാകുമെന്നും കമ്പനി അറിയിച്ചു.

സോഫ്റ്റ്‌വെയർ തകരാർ മൂലം ലൈറ്റ് സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനാൽ 6,500-ലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ഫോർഡ് കമ്പനി അറിയിച്ചു. 2026 മോഡൽ ഫോർഡ് ട്രാൻസിറ്റ് (Ford Transit) വാഹനങ്ങളാണ് തിരിച്ചുവിളിച്ചവ.

You might also like

കാനഡ പെൻഷൻ പ്ലാൻ (CPP) വിതരണം നവംബർ 26-ന്

Gold price has fallen from Rs 1.8 lakh to Rs 1.25 lakh. Where it could be six months from now

സ്വർണ്ണവില 1.8 ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി കുറഞ്ഞു; ആറുമാസത്തിന് ശേഷം വില എവിടെയെത്തും?

Country-made gun found usable; concern over shooting near school premises

നാടൻതോക്ക് ഉപയോഗയോഗ്യമെന്ന് കണ്ടെത്തൽ; സ്കൂൾ പരിസരത്തുണ്ടായ വെടിവയ്പ്പിൽ ആശങ്ക

വീസ തട്ടിപ്പ്: ഗുജറാത്ത് സ്വദേശിയ്ക്ക് യുഎസിൽ 10 വർഷം

കൊടുങ്കാറ്റ് ഭീഷണി; മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് മാറ്റിവെച്ചു

മാരിടൈംസിൽ ഫ്ലൂ കേസുകളിൽ വർധന: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

Top Picks for You
Top Picks for You