ആരോഗ്യരംഗം, സാങ്കേതികവിദ്യ, ഉൽപ്പാദനം, കൃഷി എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് മുൻഗണന നൽകി പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാൻ 380 ഉദ്യോഗാർത്ഥികൾക്ക് ആൽബർട്ട ഇൻവിറ്റേഷൻ നൽകി. സെപ്റ്റംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (Alberta Opportunity Stream), ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം (Alberta Express Entry Stream) എന്നിവയ്ക്ക് കീഴിലായി ആറു നറുക്കെടുപ്പാണ് ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) നടത്തിയത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ (Deadlines / Process) ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്വേ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്സ്മെന്റ് പാത്ത്വേ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ഹെൽത്ത് കെയർ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – അഗ്രിക്കൾച്ചറൽ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മാനുഫാക്ചറിങ് എന്നീ സ്ട്രീമുകൾ വഴിയാണ് ഈ നറുക്കെടുപ്പുകൾ നടന്നത്.







