newsroom@amcainnews.com

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

ആല്‍ബര്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന( രേഖകളില്ലാതെ) കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതില്‍ ആശങ്കയറിയിച്ച് കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് എഡ്മിന്റന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റിമാര്‍ ആല്‍ബര്‍ട്ട സര്‍ക്കാരിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്‌സ് ഈ വിഷയത്തില്‍ ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. നികുതിദായകരോടുള്ള ഉത്തരവാദിത്തവും പ്രവിശ്യയിലെത്തുന്നവരോടുള്ള അനുകമ്പയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ആല്‍ബര്‍ട്ട ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1990-ല്‍ കാനഡ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ കണ്‍വെന്‍ഷന്‍ അനുസരിച്ച്, എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കണം. ഇത് ഒരു പ്രത്യേകാവകാശമല്ല, മറിച്ച് കുട്ടികളുടെ അടിസ്ഥാനപരമായ അവകാശമാണെന്ന് ഇസ്ലാമിക് ഫാമിലി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് അസോസിയേഷനിലെ സാമൂഹ്യപ്രവര്‍ത്തകയായ സാമന്ത വോക്‌സ് ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദോഷകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കാനഡയില്‍ ഒന്റാരിയോയില്‍ മാത്രമാണ് രേഖകളില്ലാത്ത കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ നിയമമുള്ളത്. ഇത് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം വിദ്യാഭ്യാസം എല്ലാവര്‍ക്കും അവകാശമാണെന്നും അവര്‍ഓര്‍മ്മിപ്പിച്ചു.

You might also like
The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

Top Picks for You
Top Picks for You