newsroom@amcainnews.com

ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കാൻ എയർ കാനഡ; ജൂൺ മുതൽ വിമാന സർവീസ് ആരംഭിക്കും

മൺട്രിയോൾ: ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ജൂണിൽ പുനഃരാരംഭിക്കുമെന്ന് എയർ കാനഡ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഈ മേഖലയിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു. ടൊറന്റോയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റുകൾ ജൂൺ 8-ന് ആരംഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ അറിയിച്ചു. കൂടാതെ മൺട്രിയോളിൽ നിന്നും മറ്റൊരു സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും.

സർക്കാർ അധികൃതരുമായും ഇസ്രയേൽ വ്യോമമേഖലയിലേക്ക് മടങ്ങുന്ന മറ്റ് എയർലൈനുകളുമായും ചർച്ച നടത്തുകയും സുരക്ഷാ പരിശോധനകളും നടത്തിയതായി എയർ കാനഡ പറയുന്നു. ടെൽ അവീവിലേക്ക് മാർച്ച് 15-ന് യുണൈറ്റഡ് എയർലൈൻസും ഏപ്രിൽ 1-ന് ഡെൽറ്റ എയർ ലൈനും സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് എയർ കാനഡ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ഏപ്രിലിൽ കുറച്ചു നാളത്തേക്ക് സർവീസ് പുനഃരാരംഭിച്ചിരുന്നു. എന്നാൽ, ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് അവ വീണ്ടും നിർത്തിയിരുന്നു.

You might also like

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Top Picks for You
Top Picks for You