newsroom@amcainnews.com

എഎച്ച്എസ് മെഡിക്കൽ ഓഫീസറുടെ രാജി: ആരോഗ്യമേഖല പ്രതിസന്ധിയിൽ

ആൽബർട്ടയിലെ ആരോഗ്യമേഖലയ്ക്ക് തിരിച്ചടിയായി എഎച്ച്എസ് മെഡിക്കൽ ഓഫീസറുടെ രാജി. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ചീഫ് മെഡിക്കൽ ഓഫീസറും വൈസ് പ്രസിഡൻ്റുമായ ഡോ. പീറ്റർ ജാമിസൺ പദവി ഒഴിഞ്ഞതോടെ പ്രവിശ്യാ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായി.

പ്രവിശ്യാ സർക്കാർ ഡോ. ജാമിസണിന്‍റെ രാജി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അദ്ദേഹം സ്വയം ഒഴിഞ്ഞതാണോ അതോ നീക്കം ചെയ്തതാണോ എന്നത് വ്യക്തമല്ല. 2023 നവംബറിൽ സർക്കാർ പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ പരിഷ്കരണ നടപടികൾക്ക് ശേഷം എഎച്ച്എസിൻ്റെ ഉന്നതതലത്തിൽ പലതവണ നേതൃമാറ്റങ്ങൾ ഉണ്ടായി. തുടർച്ചയായ ഇത്തരം നേതൃമാറ്റങ്ങൾ പ്രവിശ്യയിലെ ആരോഗ്യരംഗത്തെ പ്രതികൂലമായി ബാധിക്കുന്നതായി കാൽഗറി സർവകലാശാലയിലെ പ്രൊഫസർ ഡോ. ബ്രാഡൻ മാൻസ് ചൂണ്ടിക്കാട്ടി. മുൻനിര മെഡിക്കൽ വിദഗ്ധർ പടിയിറങ്ങുന്നത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മവിശ്വാസം തകർക്കുമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. പോൾ പാർക്സ് മുന്നറിയിപ്പ് നൽകി.

You might also like

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You