newsroom@amcainnews.com

അഫ്ഗാന്‍-പാക് സമാധാന ചര്‍ച്ച പരാജയം; മേഖല വീണ്ടും അശാന്തിയിലേക്ക്

മൂന്ന് ദിവസം നീണ്ട സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമെന്ന് സൂചന. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹാര മാര്‍ഗങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാതെ വന്നതോടെ മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി ഒക്ടോബര്‍ 25-നാണ് ചര്‍ച്ച ആരംഭിച്ചതെങ്കിലും ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിന് ശേഷം ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ഒക്ടോബര്‍ 19-ന് ദോഹയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ടെഹ്‌രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) തലവനെ ലക്ഷ്യമിട്ട് കാബൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഒക്ടോബറില്‍ ഏറ്റുമുട്ടലുകള്‍ വീണ്ടും ആരംഭിച്ചത്.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You