newsroom@amcainnews.com

ജീവനക്കാർ ഓഫീസിലേക്ക് മടങ്ങൂ… ഇല്ലെങ്കിൽ ജോലി നഷ്ടമായേക്കും; ‘വർക്ക് ഫ്രം ഹോം’ അവസാനിപിക്കാൻ ​ഗൂ​ഗിൾ

കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് ‘വർക്ക് ഫ്രം ഹോം’ എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു. എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്.

കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് സൂചന. 2023 ൽ വലിയ പിരിച്ചുവിടലാണ് കമ്പനി നടത്തിയത്. പല ജോലികളും വെട്ടിക്കുറച്ചു. നിലവിൽ ഏറ്റവും കൂടുതൽ ഈ തീരുമാനം ബാധിക്കുക ഗൂഗിളിന്റെ എച്ച്ആർ യൂണിറ്റായ പീപ്പിൾ ഓപ്പറേഷൻസിനാണ്. ഓഫീസിൽ നിന്ന് 50 മൈലിനുള്ളിലെ ജീവനക്കാർ ജൂൺ മാസത്തോടെ ഹൈബ്രിഡ് ജോലികളിലേക്ക് മാറണം, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടും. എന്നാണ് ഗൂഗിളിന്റെ തീരുമാനം.

കഴിഞ്ഞ വർഷം, ജീവനക്കാരെ ഓഫീസിലെത്തിക്കാനുള്ള മാർഗമായി കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കാമ്പസിലെ ഹോട്ടലിൽ ഡിസ്‌കൗണ്ട് നിരക്കിൽ വേനൽകാല സ്‌പെഷ്യൽ താമസം ജീവനക്കാർക്കായി ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു. മൗണ്ടൻ വ്യൂവിലാണ് ഗൂഗിളിന്റെ ഓഫീസ്. അതിനാൽ അവിടെ 240 ഫുള്‍ ഫർണിഷ്ഡ്‌ മുറികളാണ് ജീവനക്കാർക്കായി കമ്പനി ഒരുക്കിയിരുന്നത്. കൂടാതെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഒരു മണിക്കൂർ കൂടി ഉറങ്ങാനാകുന്നതിനെ കുറിച്ചും കമ്പനി പറഞ്ഞിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്നതാണ് നിലവിലെ ഗൂഗിളിന്റെ ആവശ്യം.

You might also like
Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Top Picks for You
Top Picks for You