newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം

ബ്രിട്ടിഷ് കൊളംബിയയില്‍ ഹിന്ദുക്ഷേത്രത്തിനും ഗുരുദ്വാരയ്ക്കും നേരെ ഖലിസ്ഥാന്‍ വിഘടനവാദികളുടെ ആക്രമണം. ഏപ്രില്‍ 19-ന് സറേയിലെ ശ്രീ ലക്ഷ്മി നാരായണ മന്ദിറാണ് രണ്ട് അജ്ഞാതര്‍ ആക്രമിച്ചത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും തൂണുകളിലും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പെയിന്റ് ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ആക്രമികള്‍ ക്ഷേത്രത്തിലെ സുരക്ഷ കാമറ മോഷ്ടിച്ചതായും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഇതേ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. അന്ന് ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലക്ഷ്മി നാരായണ്‍ മന്ദിര്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ നശിപ്പിച്ചതിനെ അപലപിക്കുന്നതായി കനേഡിയന്‍ ഹിന്ദു ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു.

വന്‍കൂവറിലെ റോസ് സ്ട്രീറ്റ് ഗുരുദ്വാര നിയന്ത്രിക്കുന്ന ഖല്‍സ ദിവാന്‍ സൊസൈറ്റി (കെഡിഎസ്) അതിന്റെ പരിസരവും ഉള്‍പ്പെടെയുള്ള ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളാല്‍ വികൃതമാക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ സിഖ് സമൂഹത്തില്‍ ഭയവും ഭിന്നിപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികളുടെ നിരന്തരമായ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന്, കെഡിഎസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

You might also like
Highlights: Canada to Expand Hiring Options for Low-Wage Foreign Worker

കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ ഇളവുകൾ

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

Top Picks for You
Top Picks for You