newsroom@amcainnews.com

റിയർ-വ്യൂ ഇമേജ് ഡിസ്‌പ്ലേ തകരാർ: കാനഡയിലും യുഎസിലും ഹോണ്ട വാഹനങ്ങൾ തിരിച്ചുവിളിച്ചു

റിയർ-വ്യൂ ഇമേജ് ഡിസ്‌പ്ലേയിലെ പ്രശ്നങ്ങൾ കാരണം കാനഡയിലും യുഎസിലുമായി ലക്ഷക്കണക്കിന് 2018-20 മോഡൽ ഒഡീസി മിനിവാനുകൾ തിരിച്ചുവിളിച്ചതായി ഹോണ്ട അറിയിച്ചു. കാനഡയിൽ 32,289, യുഎസിൽ 293,299 വാഹനങ്ങളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്. വെള്ളം റിയർ-വ്യൂ ക്യാമറ അസംബ്ലിയിൽ പ്രവേശിക്കുകയും പ്രിന്‍റഡ് സർക്യൂട്ട് ബോർഡ് (പിസിബി) തുരുമ്പെടുക്കാൻ കാരണമാവുകയും ചെയ്യും. ഇതോടെ വാഹനം പിന്നിലേക്ക് എടുക്കുമ്പോൾ റിയർ-വ്യൂ ക്യാമറ ഇമേജ് ലഭിക്കാതെ വരുകയും അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു. മൗണ്ടിംഗ് സ്ക്രൂവിന്‍റെ ഉപയോഗവും റിയർ-വ്യൂ ക്യാമറ ഹൗസിംഗ് ബോസ് ഹോളും ഉൾപ്പെടുന്ന അസംബ്ലി നിർമ്മാണ തകരാറുമാണ് ഈ പ്രശ്നത്തിന് കാരണം.

നിർമ്മാണം അവസാനിപ്പിച്ച ഈ മോഡൽ വാഹനങ്ങളുടെ ഉടമകളെ ഓഗസ്റ്റ് മുതൽ മെയിൽ വഴി ബന്ധപ്പെടുകയും അവരുടെ വാഹനം ഒരു അംഗീകൃത ഹോണ്ട ഡീലറുടെ അടുത്ത് എത്തിക്കാൻ നിർദ്ദേശിക്കുമെന്നും ഹോണ്ട അറിയിച്ചു.

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Top Picks for You
Top Picks for You