newsroom@amcainnews.com

എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ; ഇന്ത്യൻ പ്രസിഡന്റ് തന്നെ പരാതി നൽകിയാലും മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്തം: പി.വി. അൻവർ

നിലമ്പൂർ: എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാൽ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു.

അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താൻ കൈമാറിയ പ്രധാനപ്പെട്ട രേഖകൾ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. ഡിജിപി എന്നല്ല ഗവർണറോ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയോ അജിത്ത് കുമാറിനെതിരെ സംസ്ഥാന സർക്കിരിന് പരാതി നൽകിയാൽ പോലും നിലവിലെ സാഹചര്യത്തിൽ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അൻവർ പറഞ്ഞു.

You might also like

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You