newsroom@amcainnews.com

നല്ല “വിഷനോ”ടെ പഠിക്കാം; ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പുതിയ നേത്ര സംരക്ഷണ പദ്ധതിയുമായി പിഇഐ

ഷാർലെറ്റ്ടൗൺ: പ്രവിശ്യയിലെ ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പുതിയ നേത്ര പരിശോധനാ പരിപാടി ആരംഭിക്കാൻ ഒരുങ്ങി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. ഏപ്രിൽ 1-ന് പ്രാഥമിക നേത്ര പരിചരണത്തിനുള്ള പ്രോഗ്രാമിന് തുടക്കമിടുമെന്ന് ഹെൽത്ത് പിഇഐ അറിയിച്ചു. കാനഡയിൽ ആദ്യമായി നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിലൂടെ എലിമെൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് വാർഷിക നേത്ര പരിശോധനയും മൂന്ന് ജോഡി കണ്ണടകളും നൽകും.

കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന കാഴ്ച പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വാർഷിക നേത്ര പരിശോധനകൾ സഹായകമാകുമെന്ന്, ആരോഗ്യ-ക്ഷേമ വകുപ്പ് മന്ത്രി മാർക്ക് മക്ലെയ്ൻ പറഞ്ഞു. മറ്റ് സാമ്പത്തിക സ്രോതസ്സുകൾ (സ്വകാര്യ ഇൻഷുറൻസ് ഉൾപ്പെടെ) ഉപയോഗിച്ചുകഴിഞ്ഞാൽ, കണ്ണ് പരിശോധനയുടെ മുഴുവൻ ചെലവും പ്രോഗ്രാം വഹിക്കും. സിംഗിൾ വിഷൻ ലെൻസുകൾക്ക് 300 ഡോളർ വരെയും സ്പെഷ്യാലിറ്റി അല്ലെങ്കിൽ ബൈഫോക്കൽ ലെൻസുകൾക്ക് 350 ഡോളർ വരെയും പ്രോഗ്രാം വഴി നൽകുമെന്ന് മന്ത്രി അറിയിച്ചു.

You might also like

കാനഡയിൽ യുവാക്കൾക്കിടയിൽ തീവ്രവാദി ആശയങ്ങൾ പടരുന്നു; ആശങ്കയറിയിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

യുഎസിൽ ഇന്ധനവില കുതിക്കുന്നു: കാലിഫോർണിയയിൽ പെട്രോൾ വില 6 ഡോളർ കടന്നു

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധ: മൂന്ന് മരണം; കപ്പലിൽ നാല് കനേഡിയൻ പൗരന്മാരും

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

Top Picks for You
Top Picks for You