newsroom@amcainnews.com

യുഎസിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് 2,980 കോടി ഡോളറിൻറെ പ്രതികാര താരിഫുമായി കാനഡ

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് മറുപടിയായി കാനഡ 2,980 കോടി ഡോളറിൻറെ പ്രതികാര താരിഫുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള 25% താരിഫ് ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഏറ്റവും വലിയ വിദേശ വിതരണക്കാരാണ് കാനഡ.

ഞായറാഴ്ച ഭരണകക്ഷിയായ ലിബറലുകളുടെ നേതൃമത്സരത്തിൽ വിജയിച്ച തൻ്റെ പിൻഗാമി മാർക്ക് കാർണിക്ക് ഈ ആഴ്ച അധികാരം കൈമാറാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തയ്യാറെടുക്കുന്നതിനിടെയാണ് യു.എസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായത്. അതേസമയം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കഴിയില്ലെന്ന് കാർണി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതിനിടെ കാനഡ “നമ്മുടെ പ്രിയപ്പെട്ട ഫിഫ്റ്റി ഫസ്റ്റ് സ്റ്റേറ്റായി മാറണമെന്ന്” ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വീണ്ടും സോഷ്യൽ മീഡിയയിൽ പറഞ്ഞു.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You