newsroom@amcainnews.com

നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി രാഷ്ട്രീയ നീക്കം; 15 എൻപിപി നേതാക്കൾ കോൺഗ്രസിൽ; ചേർന്നത് സംസ്ഥാന ഉപാധ്യക്ഷനടക്കം

കൊഹിമ: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി നീക്കങ്ങൾ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) നാഗാലാൻഡ് ഘടകത്തിലെ പ്രമുഖരായ 15 പേരാണ് കോൺഗ്രസിലേക്കു ചേർന്നത്. നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും ലോക്സഭാ എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിലേക്കു ചേർന്നത്.

എൻപിപി സംസ്ഥാന വൈസ് പ്രസി‍ഡന്റ് ബിടോങ് സാങ്തം, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എൽ. ഹികെതോ ഷോഹെ. മഹിള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിൻ കുമാർ, അകിതി ചിഷി എന്നിവർക്കൊപ്പം എൻപ്പിയുടെ യുവജന വിഭാഗം നേതാക്കളും കോൺഗ്രസിൽ ചേർന്നു. 2003 വരെ തുടർച്ചയായി കോൺഗ്രസ് ആയിരുന്നു നാഗാലാൻഡ് ഭരിച്ചത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനായില്ല.

‘‘പാർട്ടിയുടെ വഴിത്തിരിവാണ് ഇവരുടെ പ്രവേശനം. ഭരിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറുന്ന ട്രെൻഡിൽനിന്നുമാറി കോൺഗ്രസിന് ജനപിന്തുണയേറുന്നുവെന്നതാണ് ഇതു വ്യക്തമാകുന്നത്. നാഗാലാൻഡിന്റെ വികസനത്തിനായി യുവാക്കൾ ഒത്തുചേരുകയാണ്’’ – ജാമിർ പറഞ്ഞു. മേഘാലയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എൻപിപി പാർട്ടിയുടെ പ്രവർത്തനത്തിൽ സഹികെട്ടാണ് പാർട്ടി വിട്ടതെന്ന് ബിടോങ് സാങ്തം പറഞ്ഞു.

You might also like
Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You