newsroom@amcainnews.com

ജിമ്മി കാർട്ടറുടെ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കം; ഒരാഴ്ച നീളുന്ന ചടങ്ങുകൾ ആരംഭിച്ചത് ജന്മനാടായ പ്ലെയിൻസിൽനിന്ന്

ന്യൂയോർക്ക്: നൂറാം വയസ്സിൽ അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഒരാഴ്ച നീളുന്ന സംസ്കാര ശുശ്രൂഷകൾ സൗത്ത് ജോർജിയയിൽ ജന്മനാടായ പ്ലെയിൻസിൽ ആരംഭിച്ചു. കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനത്തിനു വയ്ക്കും. ശേഷം വാഷിങ്ടനിലേക്കു കൊണ്ടുപോകും. യുഎസ് ക്യാപ്പിറ്റളിൽ രാജ്യം ഔദ്യോഗിക ആദരമർപ്പിക്കും.

ഔദ്യോഗിക സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ. ശേഷം ജന്മനാടായ പ്ലെയിൻസിലേക്കു മടങ്ങും. വീടിനുസമീപം ഭാര്യ റോസലിൻ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയ്ക്കു സമീപമാണു സംസ്കാരം. പ്ലെയിൻസിലെ വസതിയിൽ ഡിസംബർ 29ന് ആയിരുന്നു അന്ത്യം.

You might also like

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Top Picks for You
Top Picks for You