വൻകൂവർ : 2026-ലെ ഏറ്റവും വലിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. നവംബർ 26-ന് നടന്ന നറുക്കെടുപ്പിൽ ഉദ്യോഗാർത്ഥികളുടെ വരുമാനം അല്ലെങ്കിൽ രജിസ്ട്രേഷൻ സ്കോറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ 784 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമി’ൽ (BCPNP) നോമിനേഷനായി അപേക്ഷ സമർപ്പിക്കാൻ 30 ദിവസം സമയം ലഭിക്കും.
നവംബർ 26 വരെ, BCPNP ഈ വർഷം 10 ഹൈ എക്കണോമിക് ഇമ്പാക്ട് നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകളിലൂടെ വേതനം/ശമ്പളം, ജോലി ഓഫർ മാനദണ്ഡങ്ങൾ അല്ലെങ്കിൽ രജിസ്ട്രേഷൻ സ്കോറുകൾ എന്നിവ അടിസ്ഥാനമാക്കി 5,530 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.








