വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ശനിയാഴ്ച സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 99 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സ്കൂളിന് സമീപമുള്ള ഖനന കമ്പനികളുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡിപ്പോയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് വക്താവ് അബ്ദുൾ മത്തീൻ ഖാനി പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കുനാർ പ്രവിശ്യയിൽ നിരവധി ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.








