newsroom@amcainnews.com

നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ

ഫിലഡൽഫിയ : ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്. ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്.

‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).

You might also like

കനത്ത മഴയും ഫ്രീസിങ് റെയിനും: മാരിടൈംസ് മേഖലയിൽ സ്കൂളുകൾക്ക് അവധി

ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് വൈറ്റ് ഹൗസ്: ക്രിസ്മസ് ട്രീ സ്വീകരിച്ചു

ശക്തമായ വേലിയേറ്റവും കടൽക്ഷോഭവും: സർവീസുകൾ റദ്ദാക്കി ബി.സി. ഫെറീസ്

കനത്ത മഴയിൽ മുങ്ങി മാരിടൈംസ് പ്രവിശ്യകൾ: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

AAIP ഡ്രോ: 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

India moves to relax strict offshore fund disclosure rules to attract foreign capital

വിദേശ മൂലധനം ആകർഷിക്കാൻ ഓഫ്‌ഷോർ ഫണ്ട് വെളിപ്പെടുത്തൽ ചട്ടങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ

Top Picks for You
Top Picks for You