newsroom@amcainnews.com

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പതിനേഴുകാരി പ്രസവിച്ചു; 17 വയസ്സുകാരനെതിരെ പോക്സോ കേസ്

Seventeen-year-old admitted to hospital following stomach pain gives birth; POCSO case against 17-year-old boy

കൊല്ലം കുളത്തുപ്പുഴയിൽ പീഡനത്തിന് ഇരയായ 17 വയസ്സുകാരി ആശുപത്രിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 17 വയസ്സുകാരനെതിരെ പൊലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇരുവരും പല സ്ഥലങ്ങളിൽ വെച്ച് കണ്ടുമുട്ടുകയും, ആൺകുട്ടി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് കുളത്തുപ്പുഴ പൊലീസ് വ്യക്തമാക്കി.

നേരത്തെ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് നൽകിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. അന്ന് തന്നെ 17-കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇന്നലെ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ്‌ലൈൻ പ്രതിനിധികൾ എത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെ ആൺകുട്ടിക്കെതിരെ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ കൗമാരക്കാരന് നിലവിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

You might also like
Priority for American citizens in professional jobs; US to tighten Green Card rules

പ്രഫഷനൽ ജോലികളിൽ അമേരിക്കൻ പൗരന്മാർക്ക് മുൻഗണന; ഗ്രീൻകാർഡ് നിയമങ്ങൾ കടുപ്പിക്കാൻ യുഎസ്

വൻകൂവറിൽ മസ്ജിദ് പെയിൻ്റ് അടിച്ച് വികൃതമാക്കി: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Tragic Death of Newborn; Woman Arrested for Brutally Beating Baby Soon After Delivery

നവജാത ശിശുവിന്റെ ദാരുണാന്ത്യം; പ്രസവിച്ചയുടൻ ക്രൂരമായി മർദ്ദിച്ച യുവതി അറസ്റ്റിൽ

അമിതവണ്ണമുള്ളവവരാണോ, ഇനി എലി ലില്ലിയുടെ GLP-1 ഗുളിക ഉപയോഗിക്കാം: ഹെൽത്ത് കാനഡ

സസ്കാച്വാനിലെ പോൾട്രി ഷോയിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം നൽകി CFIA

Carney says Canada could turn to Chinese automakers if Trump trade talks fail

ട്രംപുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടാൽ ചൈനീസ് വാഹന നിർമ്മാതാക്കളെ ആശ്രയിക്കേണ്ടി വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി കാർണി

Top Picks for You
Top Picks for You