newsroom@amcainnews.com

ഊട്ടിയിൽ തണുപ്പുകാലം പിടിമുറുക്കുന്നു; സന്ദർശകർക്ക് ആസ്വദിക്കാൻ പറ്റിയ സമയം

Winter tightens its grip on Ooty; a great time for visitors to enjoy

കടുത്ത തണുപ്പിനെ വരവേറ്റ് ഊട്ടിയിൽ മഞ്ഞുകാലം പിറന്നുകഴിഞ്ഞു. സസ്യോദ്യാനം, സമീപത്തെ എച്ച്എഡ്പി ഗ്രൗണ്ട്, പഴയ റേസ് കോഴ്സ് മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തൽ ഗ്രൗണ്ട്, എച്ച്പിഎഫ്, തലക്കുന്ന എന്നിവിടങ്ങളിലൊക്കെ ഇന്നലെ മുതൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പും മഞ്ഞുവീഴ്ചയും ഇനിയും ശക്തമായേക്കാമെന്നാണ് വിലയിരുത്തൽ.

ഊട്ടിയിലെ താഴ്ന്ന മേഖലകളിൽ ഇന്നു രാവിലെ 4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. തലക്കുന്നയിൽ ഇന്നലെത്തന്നെ താപനില 4 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

കഴിഞ്ഞ തവണ തലക്കുന്നയിലെ ചതുപ്പുനിലത്ത് രൂപപ്പെട്ട മഞ്ഞുകാഴ്ചകൾ പകർത്താനും നേരിൽ കാണാനുമായി വലിയ ജനക്കൂട്ടമാണ് അവിടേക്ക് ഒഴുകിയെത്തിയത്. സഞ്ചാരികളുടെ ഈ തിരക്ക് കണക്കിലെടുത്താണ് പിന്നീട് വനംവകുപ്പ് പ്രദേശത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

You might also like

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു മരണം: മരിച്ചവരിൽ രണ്ടു കുട്ടികളും

Nicholas Herring wins the $100K Giller Prize for novel Your Breath in Charcoal

2026-ലെ ഗില്ലർ പുരസ്കാരം ‘യുവർ ബ്രെത്ത് ഇൻ ചാർക്കോൾ’ എന്ന നോവലിലൂടെ നിക്കോളാസ് ഹെറിംഗ് സ്വന്തമാക്കി

വാഹനഉടമകൾക്ക് ആശ്വാസം: ജിടിഎയിൽ പെട്രോൾ വില കുറഞ്ഞു

അലർജി സാധ്യത: സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് CFIA

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

Top Picks for You
Top Picks for You