ഡബ്ലിന്‍ : അടുത്ത വര്‍ഷം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി മൂവായിരത്തിലധികം തൊഴിലവസരങ്ങൾ അയര്‍ലണ്ട്. രാജ്യവ്യാപകമായി 3,850 സെന്‍സസ് ഫീല്‍ഡ് സപ്പോര്‍ട്ട് ഓഫീസര്‍മാരെ നിയമിക്കുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) അറിയിച്ചു. എട്ടാഴ്ചത്തെ പാര്‍ട്ട് ടൈം ജോലിയിലൂടെ 3,000 യൂറോയിലധികം വരുമാനവും അധിക അലവന്‍സും ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. സ്റ്റാമ്പ് 2, സ്റ്റാമ്പ് 4, സ്റ്റാമ്പ് 5 വീസക്കാർക്കും സെന്‍സസ് ഫീല്‍ഡ് സപ്പോര്‍ട്ട് ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഇതിനു പുറമേ EEA ഇതര രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാമ്പ് 4, സ്റ്റാമ്പ് 5 പെർമെനൻ്റ് റെസിഡൻസ് സ്റ്റാറ്റസ് ഉള്ളവർക്കും സ്റ്റാമ്പ് 2 സ്റ്റുഡൻ്റ് പെർമിറ്റ് ഉള്ളവർക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
നവംബര്‍ 23 തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടു വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാല്‍ 12,000 അപേക്ഷകള്‍ ലഭിച്ചാല്‍ നിശ്ചിത തീയതിക്കുമുമ്പുതന്നെ അപേക്ഷാ നടപടികള്‍ അവസാനിപ്പിക്കുമെന്ന് CSO അറിയിച്ചു. 2027 ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 28 വരെയാണ് തൊഴില്‍ കാലാവധി. ആഴ്ചയില്‍ 18 മണിക്കൂര്‍ മാത്രമാണ് ജോലി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വന്തം പ്രദേശത്ത് ജോലി ചെയ്യാന്‍ അവസരം ലഭിക്കും.
ഓരോ ഫീല്‍ഡ് സപ്പോര്‍ട്ട് ഓഫീസര്‍ക്കും ഏകദേശം 450 മുതല്‍ 850 വരെ വീടുകളുടെ ചുമതലയുണ്ടാകും. വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ക്ക് സെന്‍സസില്‍ പങ്കെടുക്കുന്നതിനുള്ള വിവരങ്ങളും സഹായവും നല്‍കുകയാണ് പ്രധാന ജോലി. വീടുകള്‍തോറും സന്ദര്‍ശനം നടത്തേണ്ടതിനാല്‍ അപേക്ഷകര്‍ ശാരീരികക്ഷമതയുള്ളവരായിരിക്കണമെന്നും CSO വ്യക്തമാക്കി.
ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് ജോലിയുടെ ഭാഗമായി പ്രത്യേക മൊബൈല്‍ ഫോണ്‍ നല്‍കും. സെന്‍സസ് ഫീല്‍ഡ് ആപ്പ് ഉള്‍പ്പെടുത്തിയ ഈ ഫോണില്‍ ജോലി ചെയ്യേണ്ട പ്രദേശത്തിന്റെ ഭൂപടവും സന്ദര്‍ശിക്കേണ്ട വീടുകളുടെ പട്ടികയും ലഭ്യമാകും. വീടുകള്‍ സന്ദര്‍ശിച്ചതിന്റെ വിവരങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്താം. ഏതെങ്കിലും കുടുംബം ഓണ്‍ലൈനായി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ ആ വീടിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥന്റെ സന്ദര്ശനപ്പട്ടികയില്നിന്ന് സ്വയമേവ നീക്കം ചെയ്യപ്പെടും. ഇതിലൂടെ അനാവശ്യമായ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും ജോലി കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയും.
ഓരോ ഫീല്‍ഡ് സപ്പോര്‍ട്ട് ഓഫീസറും ഒരു സെന്‍സസ് ഫീല്‍ഡ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. സൂപ്പര്‍വൈസര്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയന്ത്രിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം CSO നല്‍കും. ജോലി കാലയളവിലുടനീളം ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുമായി പതിവായി ബന്ധപ്പെടാനും സംശയങ്ങള്‍ പരിഹരിക്കാനും സഹായം ലഭ്യമാക്കാനും സംവിധാനമുണ്ടാകും.
അയര്‍ലണ്ടിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തൊഴിലവസരമാണിത്. യൂറോപ്യന്‍ ഇക്കണോമിക് ഏരിയ (EEA) രാജ്യങ്ങളില്‍ നിന്നുമെത്തി അയര്‍ലണ്ടില്‍ താമസിക്കുന്ന പൗരന്മാര്ക്കും ബ്രിട്ടീഷ്, സ്വിസ് പൗരന്മാര്ക്കും അപേക്ഷിക്കാം.
അപേക്ഷാ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
- തസ്തിക : Census Field Support Officer
- ഒഴിവുകള്‍ : 3,850
- അപേക്ഷ ആരംഭം : 2026 നവംബര്‍ 23
- അവസാന തീയതി : 2026 ഡിസംബര്‍ 4, ഉച്ചയ്ക്ക് 2
- കരാര്‍ കാലാവധി : 2027 ഏപ്രില്‍ 5 – മേയ് 28
- ജോലി സമയം : ആഴ്ചയില്‍ 18 മണിക്കൂര്‍
- വരുമാനം : €3,000ത്തിലധികം + അലവന്‍സ്
- ചുമതല : 450-850 വീടുകള്‍
- അര്‍ഹതയുള്ള ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ : EEA, UK, Swiss Citizen, Non-EEA Stamp 4, Stamp 5, Stamp 2
- ജോലി സ്ഥലം : സ്വന്തം പ്രാദേശിക മേഖല
- അപേക്ഷിക്കാനുള്ള ഔദ്യോഗിക ലിങ്ക് :
- Census 2027 – Field Support Officer Recruitment വെബ്സൈറ്റ് : http://census.ie








