ഓട്ടവ : രാജ്യത്തുടനീളമുള്ള അർഹരായ കുടുംബങ്ങൾക്ക് നവംബർ 20 വെള്ളിയാഴ്ച ‘കാനഡ ചൈൽഡ് ബെനഫിറ്റ്’ (Canada Child Benefit) തുക അക്കൗണ്ടിലെത്തുമെന്ന് കാനഡ റെവന്യൂ ഏജൻസി അറിയിച്ചു. നിലവിലെ സി.സി.ബി (CCB) നിരക്കുകൾ പ്രകാരം, ആറ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി 573.58 ഡോളർ വരെ ലഭിക്കും. അതേസമയം, 2026–27 ആനുകൂല്യ വർഷത്തിൽ, ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും 679.75 ഡോളർ ലഭിക്കുമെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾക്കായി കാനഡ റവന്യൂ ഏജൻസി നൽകുന്ന നികുതിരഹിത പ്രതിമാസ സഹായമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB). ആനുകൂല്യം തുടർന്നും ലഭിക്കാൻ ഓരോ വർഷവും കൃത്യമായി ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കാനഡ ചൈൽഡ് ബെനിഫിറ്റ് എന്ന ഔദ്യോഗിക പേജ് പരിശോധിക്കാം.








