newsroom@amcainnews.com

നോവസ്കോഷ ഗ്ലേസ് ബേയിൽ വൻ തീപിടിത്തം: 17 പേർക്ക് പരുക്ക്

കെയ്പ് ബ്രെറ്റൺ : നോവസ്കോഷ കെയ്പ് ബ്രെറ്റൺ റീജനൽ മുനിസിപ്പാലിറ്റിയിലെ കൊമേഴ്‌സ്യൽ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 17 പേർക്ക് പരുക്കേറ്റു. സിഡ്‌നിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ഗ്ലേസ് ബേയിലുള്ള ‘പിസ്സ 67’ (Pizza 67) എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച രാവിലെ 6 മണിയോടെ സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ റസ്റ്ററൻ്റും മുകൾ നിലകളിൽ അപ്പാർട്ട്മെൻ്റുകളുമാണ് ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

17 പേരെ പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കെയ്പ് ബ്രെറ്റൺ മുനിസിപ്പാലിറ്റി കമ്മ്യൂണിക്കേഷൻസ് മാനേജർ ക്രിസ്റ്റീന ലേമി അറിയിച്ചു. റസ്റ്ററൻ്റിന് മുകളിലത്തെ നിലകളിൽ ധാരാളം മുറികൾ ഉണ്ടായിരുന്നതിനാൽ, ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന് വ്യക്തമല്ല. തീ പൂർണ്ണമായി അണച്ചതായി കെയ്പ് ബ്രെറ്റൺ ഫയർ വക്താവ് പറഞ്ഞു.

തീപിടിത്തത്തെ തുടർന്ന് നഗരമധ്യത്തിലുള്ള മെയിൻ സ്ട്രീറ്റ്, യൂണിയൻ സ്ട്രീറ്റ്, കൊമേഴ്‌സ്യൽ സ്ട്രീറ്റ് എന്നിവ ചേരുന്ന ജംഗ്ഷനിലൂടെയുള്ള യാത്ര അടുത്ത 72 മണിക്കൂറത്തേക്ക്, പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

You might also like
Foreigners' Role in Drug Trafficking Increases; Kerala Approaches Ministry of External Affairs Raising Concerns

ലഹരിക്കടത്തിൽ വിദേശികളുടെ പങ്ക് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേരളം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

Ontario English public elementary teachers, education workers vote 97% in favour of strike action, union says

ഒന്റാറിയോയിലെ പ്രൈമറി അധ്യാപകരും വിദ്യാഭ്യാസ ജീവനക്കാരും സമരത്തിന് അനുകൂലമായി 97% വോട്ട് ചെയ്തു

ബർലിങ്‌ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

ബ്രാംപ്ടൺ പ്ലാൻ്റ് വിൽപ്പന: സ്റ്റെല്ലാൻ്റിസിനെതിരെ കടുത്ത നടപടിക്ക് ഫെഡറൽ സർക്കാർ

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

Top Picks for You
Top Picks for You