ന്യൂയോർക്ക് : ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 11 ബുധനാഴ്ച വൈകിട്ട് എട്ടിന് പ്രസിഡൻ്റ് ഗോപിനാഥക്കുറുപ്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഘത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും വന്‍ വിജയമായിരുന്നുവെന്ന് പൊതുയോഗം വിലയിരുത്തി. ഈ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടകരുടെ കൂട്ടായ പരിശ്രമവുമാണ് പരിപാടികളുടെ വിജയത്തിന് അടിത്തറയായതെന്നും യോഗം അഭിപ്രായപ്പെട്ടു.
സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഭാവി പരിപാടികള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുമായി പുതിയ ഭരണസമിതിയെ വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍ : പ്രസിഡൻ്റായി ഗോപിനാഥക്കുറുപ്പ്, വൈസ് പ്രസിഡൻ്റായി ജയചന്ദ്രന്‍ രാമകൃഷ്ണന്‍, സെക്രട്ടറിയായി രഞ്ജിത് പിള്ള, ജോയിൻ്റ് സെക്രട്ടറിയായി മഹാദേവന്‍ ശര്‍മ്മ, ട്രഷററായി രഘുവരന്‍ നായര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വനജ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, അപ്പുക്കുട്ടന്‍ നായര്‍, ജി.കെ. നായര്‍, മുരളീധരപ്പണിക്കര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍.
രക്ഷാധികാരികളായ രാം പോറ്റി, അപ്പന്‍ മേനോന്‍, ഡോ. മദന്‍ മോഹന്‍ എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരും. കമ്മിറ്റി അംഗങ്ങളായി രാജു നാണു, സഹൃദയന്‍ പണിക്കര്‍, ഉണ്ണിക്കൃഷ്ണ മേനോന്‍, ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി, ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍, രാജീവ് ഭാസ്‌കര്‍, ബിജു ഗോപാലന്‍, രാധാമണി നായര്‍, സതീഷ് കാലാത്ത്, നരേന്ദ്രന്‍ നായര്‍, സുരേഷ് നായര്‍, സേതുമാധവന്‍ എന്നിവരും തുടര്‍ന്നും പ്രവര്‍ത്തിക്കും.








