newsroom@amcainnews.com

അതിഥിത്തൊഴിലാളിയുടെ അക്കൗണ്ട് മറയാക്കി കൈക്കൂലി; ഒടുവിൽ വൈക്കം മുൻ സിഐ വിജിലൻസിന്റെ പിടിയിൽ

Bribe funneled through migrant worker's account; former Vaikom CI finally arrested by Vigilance

അസം സ്വദേശിയുടെ പേരിൽ വ്യാജമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച് മണ്ണ് മാഫിയയിൽ നിന്നും പ്രതികളിൽ നിന്നും യുപിഐ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ സിഐ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിജിലൻസ് നേരത്തെ തന്നെ ഇയാൾക്കെതിരെ കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

2026 സെപ്റ്റംബർ 5-നാണ് വൈക്കം കനറാ ബാങ്ക് ശാഖയിൽ അസം സ്വദേശിയെക്കൊണ്ട് ഷമീർഖാൻ പുതിയ അക്കൗണ്ട് എടിപ്പിച്ചത്. അരുൺ എന്ന വൈക്കം സ്വദേശിയുടെ ഫോൺ നമ്പരാണ് ഇതിനായി ഉപയോഗിച്ചതെങ്കിലും, അക്കൗണ്ടിന്റെ എടിഎം കാർഡും സിം കാർഡും ഷമീർഖാൻ തന്നെയാണ് കൈവശം വെച്ചിരുന്നത്. തുടർന്ന് മണ്ണ് മാഫിയ അംഗങ്ങൾ, ടിപ്പർ ലോറി ഉടമകൾ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരിൽ നിന്നായി സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 16 വരെയുള്ള കാലയളവിൽ 2,27,000 രൂപ ഇയാൾ ഈ അക്കൗണ്ട് വഴി കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് അക്കൗണ്ടിലെത്തിയ പണം ഷമീർ പിൻവലിച്ചിരുന്നത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 16-ന് വൈക്കം സിഐ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് അക്കൗണ്ടിന്റെ എടിഎം കാർഡും സിം കാർഡും വിജിലൻസ് ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. ചങ്ങനാശേരി, കറുകച്ചാൽ, കമ്പംമെട്ട് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന കാലത്തും ഷമീർഖാനെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

You might also like
Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധം വളർച്ച മന്ദഗതിയിലാക്കുമ്പോൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കാർണി ബജറ്റ് അവതരിപ്പിച്ചു

ISIS ബന്ധം: ആൽബർട്ടയിൽ കൗമാരക്കാരൻ അറസ്റ്റിൽ

Two Injured, Including Staff Member: Dog Attack Sparks Panic Among Passengers in Sasthamcotta

കടിയേറ്റ് ജീവനക്കാരനടക്കം രണ്ടുപേർ; ശാസ്താംകോട്ടയിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം

Indian Power in US Politics: 5 Decisive Wins, Amish Shah Battles for the 6th Seat

യു.എസ്. രാഷ്ട്രീയത്തിൽ ‘ഇന്ത്യൻ കരുത്ത്’: അഞ്ചിൽ ഉറച്ച വിജയം, ആറാം സീറ്റിനായി അമീഷ് ഷായുടെ പടയോട്ടം

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

Owners of homes atop northeastern Ontario gold deposit in shock over a mine that may never be built

വടക്കുകിഴക്കൻ ഒന്റാറിയോയിലെ സ്വർണ്ണ നിക്ഷേപത്തിന് മുകളിൽ വീടുള്ള ഉടമസ്ഥർ ആഘാതത്തിൽ; ഒരിക്കലും നിർമ്മിച്ചേക്കാനിടയില്ലാത്ത ഖനിക്കെതിരെ ആശങ്ക

Top Picks for You
Top Picks for You