തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ അഞ്ചു പേർ ഒന്നിച്ചു യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടിയെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച തൃക്കാക്കരയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളെ ആർടി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
അമിത യാത്രക്കാരെ കയറ്റിയതിന് വാഹന ഉടമയ്ക്ക് 1,000 രൂപയും, ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്ത മൂന്ന് വിദ്യാർത്ഥികൾക്ക് 500 രൂപ വീതവും പിഴ ചുമത്തി. കൂടാതെ, വരാനിരിക്കുന്ന ബോധവൽക്കരണ ക്ലാസിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കണമെന്ന് എംവിഡി എൻഫോഴ്സ്മെന്റ് വിഭാഗം ഉത്തരവിട്ടു.







