വാഷിങ്ടൺ : വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തു. വല്‍ ഓഫീസില്‍ നടന്ന ആഘോഷത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും ഇന്ത്യന്‍ വംശജരടക്കം നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന പതിവിന് തുടക്കമിട്ടത് മുന്‍ പ്രസിഡൻ്റ് ജോര്‍ജ് ഡബ്ല്യു. ബുഷാണ്. 2003-ലാണ് ആദ്യമായി വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. തുടക്കകാലത്ത് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹാംഗങ്ങളുടെയും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് ബില്‍ഡിങ്ങിലായിരുന്നു പ്രധാനമായും ചടങ്ങുകള്‍ നടന്നിരുന്നത്. 2009ല്‍ മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമ വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച ആദ്യ അമേരിക്കന്‍ പ്രസിഡൻ്റായി. ഈസ്റ്റ് റൂമില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു അദ്ദേഹം ദീപം തെളിയിച്ചത്. ഇതോടെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു.







