അഞ്ചാംപനി അണുബാധ: ഒൻ്റാരിയോയിലെ ദുർഹം മേഖലയിൽ ജാഗ്രതാ നിർദ്ദേശം

ദുർഹം : ഒൻ്റാരിയോയിലെ ദുർഹം മേഖലയിൽ അഞ്ചാംപനി അണുബാധ സ്ഥിരീകരിച്ചതായി ദുർഹം റീജനൽ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്നും തിരിച്ചെത്തിയ വാക്സിനേഷൻ എടുക്കാത്ത കുട്ടിയ്ക്കാണ് അഞ്ചാംപനി (Measles) സ്ഥിരീകരിച്ചത്. നവംബർ 3-ന് രാവിലെ 7:30-ന് പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ എത്തിയ ‘എത്യോപ്യൻ എയർലൈൻസ്’ വിമാനം ET552-ലാണ് കുട്ടി യാത്ര ചെയ്തത്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ, നവംബർ 24 വരെ അഞ്ചാംപനി ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, നവംബർ 3-ന് രാവിലെ […]
സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

ഒൻ്റാരിയോയിലെ വാഹന നിർമ്മാണ പ്ലാൻ്റായ സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് കമ്പനി വിറ്റഴിച്ചതായി തൊഴിലാളി യൂണിയനായ ‘യൂണിഫോർ’ അറിയിച്ചു. പ്ലാൻ്റ് വിറ്റെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സ്റ്റെല്ലാൻ്റിസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായും യൂണിയൻ വെളിപ്പെടുത്തി. എന്നാൽ, പ്ലാൻ്റ് കൈമാറ്റം പൂർത്തിയായെന്ന കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ബ്രാംപ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന, കവചിത വാഹനങ്ങൾ നിർമ്മിക്കുന്ന ‘റോഷൽ’ (Roshel) എന്ന കമ്പനിയ്ക്ക് പ്ലാൻ്റ് കൈമാറുന്നത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റെല്ലാൻ്റിസ് പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അതേസമയം […]