newsroom@amcainnews.com

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

ഷിക്കാഗോ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയ് സംസ്ഥാനത്തെ യുഎസ് സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജൂലിയാന സ്ട്രാറ്റൺ വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും അഭിഭാഷകനുമായ ഡോൺ ട്രേസിയെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൺ വിജയം സ്വന്തമാക്കിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇല്ലിനോയിയെ അമേരിക്കൻ സെനറ്റിൽ പ്രതിനിധീകരിക്കുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ഡിക്ക് ഡർബിൻ വിരമിച്ചതിനെ തുടർന്ന തിരഞ്ഞെടുപ്പ് നടന്നത്.

ഇതോടെ ഇല്ലിനോയിയിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്തവർഗ വനിതയെന്ന ചരിത്രനേട്ടവും സ്ട്രാറ്റൺ സ്വന്തമാക്കി. മുൻപ് കരോൾ മോസ്ലി ബ്രൗണാണ് ഈ നേട്ടം കൈവരിച്ചത്. 2027 ജനുവരിയിൽ പുതിയ കോൺഗ്രസ് സമ്മേളിക്കുമ്പോൾ സ്ട്രാറ്റൺ സെനറ്റംഗമായി ചുമതലയേൽക്കും.

2019 മുതൽ ഇല്ലിനോയ് ലെഫ്റ്റനന്റ് ഗവർണറായി പ്രവർത്തിക്കുന്ന സ്ട്രാറ്റൺ, ഗവർണർ ജെ.ബി. പ്രിറ്റ്സ്കറുടെ ഭരണസംഘത്തിലെ പ്രധാന അംഗമാണ്. 2016-ൽ ഇല്ലിനോയ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്. മാർച്ചിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി, കോൺഗ്രസ് അംഗം റോബിൻ കെല്ലി എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ പരാജയപ്പെടുത്തിയാണ് സ്ട്രാറ്റൺ പാർട്ടി സ്ഥാനാർത്ഥിത്വം നേടിയത്. ഗവർണർ പ്രിറ്റ്സ്കറുടെയും മുൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെയും പിന്തുണയും സ്ട്രാറ്റണിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ചിരുന്നു.

You might also like
Flight Ticket Prices from Kerala to Canada Surge Sharply; A Blow to Winter Travelers

കേരളത്തിൽനിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു; ശീതകാല യാത്രക്കാർക്ക് തിരിച്ചടി

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Tedjo beat 2 incumbents in Mississauga's mayoral race. Here are his plans for the city

മിസിസാഗ തിരഞ്ഞെടുപ്പിൽ രണ്ട് പ്രമുഖരെ തോൽപ്പിച്ച് ടെഡ്ജോ; നഗരത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You