പെരിന്തൽമണ്ണയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 14.84 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിലായി. കാര്യവട്ടം തേലക്കാട് തെക്കുംപാടം വീട്ടിൽ മുഹമ്മദ് (53) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ ടൗണിനടുത്ത് പട്ടാമ്പി റോഡിൽ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ കുടുങ്ങിയത്. 500 രൂപയുടെ നോട്ടുകെട്ടുകളാക്കി ടാങ്കിനുള്ളിൽ വളരെ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്.







