newsroom@amcainnews.com

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് നീരജ് യാദവ് ആത്മഹത്യ ചെയ്തു

Asian Para Games gold medallist Neeraj Yadav allegedly dies by suicide

മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ വിജയിയായ നീരജ് യാദവ് (42) ഡൽഹിയിലെ ഫ്ലാറ്റിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് ചീഫ് കോച്ച് എസ്. സത്യനാരായണയാണ് വിയോഗവാർത്ത മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കി. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിൽ, അത്‌ലറ്റ് വിപിൻ കസാന എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേരിട്ട വിലക്കും സാമ്പത്തിക തകർച്ചയുമാണ് അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലക്ക് നിലനിൽക്കുന്നതിനാൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ പാരാ ഗെയിംസിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതാകാം കടുത്ത മാനസിക പ്രയാസത്തിന് കാരണമായതെന്ന് കോച്ച് സത്യനാരായണ വ്യക്തമാക്കി. ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിക്ക് മുന്നിൽ തന്റെ സാംപിൾ പരിശോധനയിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന വാദവുമായി ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ട് നീരജ് യാദവ് നിയമപോരാട്ടം നടത്തിവരികയായിരുന്നു.

ഏഴാം വയസ്സിൽ പോളിയോ ബാധിച്ച നീരജ്, 2005 മുതൽ 2012 വരെ വീൽചെയർ ടെന്നീസിലാണ് കായിക ജീവിതം ആരംഭിച്ചത്. തുടർന്ന് 2015-ൽ പാരാ അത്‌ലറ്റിക്സിലേക്ക് ചുവടുമാറി. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ 29.84 മീറ്റർ എറിഞ്ഞ് ഏഷ്യൻ റെക്കോർഡോടെ ജാവലിൻ ത്രോ F55 ഇനത്തിൽ സ്വർണ്ണം നേടി. പിന്നീട് 2022-ലെ ഹാംഗ്‌ചൗ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോ F55, ഡിസ്കസ് ത്രോ F55 എന്നീ ഇനങ്ങളിൽ ഇരട്ട സ്വർണ്ണവും സ്വന്തമാക്കി നീരജ് ചരിത്രം സൃഷ്ടിച്ചിരുന്നു.

You might also like
Ontario will appoint hand-picked regional chairs within weeks. Critics call the move 'undemocratic'

ഒന്റാറിയോ മേഖല അധ്യക്ഷന്മാരെ സ്വന്തം താൽപ്പര്യപ്രകാരം തിരഞ്ഞെടുത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമിക്കും; നീക്കം ‘ജനാധിപത്യവിരുദ്ധം’ എന്ന് വിമർശകർ

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

Court rejects jail transfer: Suhail will not go to Viyyur; he will remain at the Kakkanad Borstal School

ജയിൽ മാറ്റം തള്ളി കോടതി: സുഹൈൽ വിയ്യൂരിലേക്ക് പോകില്ല; കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും

ഇന്ധനവില വർധനയും ഉയർന്ന പണപ്പെരുപ്പവും: ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യത

കനത്ത മഴ: യുഎസിന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ പ്രളയഭീഷണി

വൈദ്യുതാഘാത സാധ്യത: കാനഡയിൽ ഇലക്ട്രിക് സ്നോ ത്രോവറുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You