കാനഡയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഫെഡറൽ സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്ന അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB) ഒക്ടോബർ 9 ശനിയാഴ്ച വിതരണം ചെയ്യും. അർഹരായ അവിവാഹിതരായ തൊഴിലാളികൾക്ക് 272.17 ഡോളർ വരെയും, യോഗ്യരായ കുടുംബങ്ങൾക്ക് 468.83 ഡോളർ വരെയും ലഭിക്കും. 2025-ലെ ആദായനികുതി റിട്ടേൺ അനുസരിച്ചാണ് തുക ക്രമീകരിച്ചിരിക്കുന്നത്.
ഓരോ വർഷവും തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട മൊത്തം CWB ആനുകൂല്യത്തുകയുടെ പകുതി മൂന്ന് ഗഡുക്കളായി വിഭജിച്ച്, ജൂലൈ മുതൽ അടുത്ത വർഷം ജൂൺ വരെയുള്ള കാലയളവിൽ വിതരണം ചെയ്യും. നിലവിൽ ആദ്യ ഗഡു 2026 ജൂലൈ 10-ന് വിതരണം ചെയ്തു. ഇനി രണ്ടാമത്തെ ഗഡു ഒക്ടോബർ 9-നും മൂന്നാമത്തേത് 2027 ജനുവരിയിലും ലഭിക്കും. മുൻവർഷത്തെ CWB ആനുകൂല്യത്തുക അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കുന്നത്.







