അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വധഭീഷണ മുഴക്കിയ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അലബാമയിലെ മൂന്ന് വിദ്യാർത്ഥികളെ ഫെഡറൽ കസ്റ്റഡിയിൽ എടുത്തു. അമറ ജമാൽ വുഡ്സ്, കാമറുൺ ലമാർക്ക് ലൂയിസ്, കെയ്‌ല ലിയാൻ സ്മിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ക്യാമ്പസിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിന് തൊട്ടുമുമ്പ് ടിക്ടോക്, എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അദ്ദേഹത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കുറ്റകൃത്യം തെളിഞ്ഞാൽ പ്രതികൾക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ഈ സംഭവത്തെ ശക്തമായി അപലപിച്ച യൂണിവേഴ്സിറ്റി അധികൃതർ, ഇത്തരം ഭീഷണികളോട് യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണികൾക്ക് ഇടയിലും ട്രംപ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.







