newsroom@amcainnews.com

‘മേയ്ഡേ’: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഫീനിക്‌സില്‍ തിരിച്ചിറക്കി

ഫീനിക്‌സ് (അരിസോന): ഓറിഗനിലെ പോര്‍ട്ട്ലാന്‍ഡിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. നവംബര്‍ 19 വ്യാഴാഴ്ചയാണ് സംഭവം. എയര്‍ബസ് A319 വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 120 പേര്‍ ഉണ്ടായിരുന്നതായി പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു.

തൊട്ടുപിന്നാലെ പുറപ്പെട്ട സ്‌കൈവെസ്റ്റ് വിമാനത്തിലെ ജീവനക്കാര്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു എന്‍ജിനിന് സമീപം തീജ്വാല കണ്ടതായും ദ്രാവകം ചോരുന്നതായി സംശയമുണ്ടെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ അറിയിച്ചു. അതേസമയം വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ അനുഭവപ്പെടുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ റിപ്പോർട്ട് ചെയ്തു. പിന്നാലെ ‘മേയ്ഡേ’ പ്രഖ്യാപിച്ച അവര്‍ ഫീനിക്‌സിലേക്ക് മടങ്ങാന്‍ നിർദ്ദേശം തേടി.

പറന്നുയര്‍ന്ന് ഏകദേശം 20 മിനിറ്റിനകം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌കൈവെസ്റ്റ് ജീവനക്കാര്‍ തീജ്വാല കണ്ടതായി അറിയിച്ചെങ്കിലും എന്‍ജിനില്‍ തീപിടിത്തമുണ്ടായിരുന്നതും ഹൈഡ്രോളിക് തകരാറിന്‍റെ കാരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

You might also like

ബിസി സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു: ആസൂത്രിത കൊലപാതകമെന്ന് സംശയം

Jill Dunlop, Ontario's colleges and universities minister until 2024, refuses to answer OSAP questions

ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ മന്ത്രി ജിൽ ഡൺലപ്പ്

Bird Flu Strikes Again, Dealing a Blow to Farmers Eyeing Christmas Market

ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് തിരിച്ചടിയായി വീണ്ടും പക്ഷിപ്പനി

IBM CEO On Why Jensen Huang's Exit May Not Be A Big Blow To Nvidia

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജി കമ്പനിയെ വലിയ തോതിൽ ബാധിക്കില്ലെന്ന് ഐബിഎം മേധാവി അരവിന്ദ് കൃഷ്ണ

Kumbalam–Thevara bridge becomes a reality; construction inauguration on December 6

കുമ്പളം– തേവര പാലം യാഥാർഥ്യമാകുന്നു; നിർമാണോദ്ഘാടനം ഡിസംബർ 6-ന്

Google gives IIT Kharagpur $5 million to fund AI research and student training

എഐ ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐഐടി ഖരഗ്പൂരിന് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ

Top Picks for You
Top Picks for You