newsroom@amcainnews.com

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനി കൊല്ലപ്പെട്ടു. ശനിയാഴ്ച മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) മരിച്ചത്. മിസോറിയിലെ സെൻ്റ് ലൂയിസിൽ റസ്റ്ററൻ്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോഫ്റ്റ്‌വെയർ എൻജിനീയറായ സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്.

You might also like
Gen Z-led demonstrations sweep Europe as young people demand action on rising living costs, education

ജീവിതച്ചെലവും വിദ്യാഭ്യാസ പ്രശ്നങ്ങളും: യൂറോപ്പിലുടനീളം ജെൻ സി (Gen Z) യുവജനങ്ങളുടെ വൻ പ്രതിഷേധം

Toronto's top bureaucrat leaving city hall, Chow uses 'strong mayor' powers to appoint interim replacement

ടൊറന്റോയിലെ ഉന്നത ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നു; ഇടക്കാല പകരക്കാരനെ നിയമിക്കാൻ ‘സ്ട്രോങ് മേയർ’ അധികാരം ഉപയോഗിച്ച് ഒലിവിയ ചൗ

അതിശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; യുഎസ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

പിസ്ത അടങ്ങിയിരിക്കുന്നു: കാനഡയിൽ കാഡ്ബറി ചോക്ലറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

ജിടിഎയിൽ ‘ഫ്രീസിങ് റെയിൻ’: റോഡുകളിൽ മഞ്ഞുപാളികൾക്ക് സാധ്യത

ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കോൺസുലർ ക്യാമ്പ് ഡിസംബർ 12-ന്

Top Picks for You
Top Picks for You