newsroom@amcainnews.com

വീസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ച് യുഎസ്: പുതിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ

വീസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ച് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. പല കുടിയേറ്റ അപേക്ഷകളുടെയും ഫീസ് ഒക്ടോബർ 16 മുതൽ വർധിക്കുമെന്ന് ഏജൻസി അറിയിച്ചു. ഒക്ടോബർ 16-നോ അതിനു ശേഷമോ പോസ്റ്റ്മാർക്ക് ചെയ്യുന്ന അപേക്ഷകളിൽ പുതുക്കിയ ഫീസ് അടച്ചിരിക്കണമെന്നും അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടാമെന്നുമാണ് ഫെഡറൽ രജിസ്റ്ററിന്‍റെ ഔദ്യോഗിക അറിയിപ്പ്.

അഭയാർഥി, തൊഴിൽ അനുമതി, താൽക്കാലിക സംരക്ഷിത പദവി, ഇമിഗ്രേഷൻ പരോൾ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളെയാണ് ഫീസ് വർധന ബാധിക്കുക. വാർഷിക അഭയാർഥി അപേക്ഷാ ഫീസ് 102 ഡോളറിൽ നിന്ന് 105 ഡോളറായി ഉയരും. ഫോം I-131 വഴിയുള്ള ഇമിഗ്രേഷൻ പരോൾ ഫീസ് 1,020 ഡോളറിൽ നിന്ന് 1,050 ഡോളറായി വർധിക്കും. നിർദ്ദിഷ്ട അഭയാർഥി അപേക്ഷകർ, പരോൾ അപേക്ഷകർ, ടി.പി.എസ് ഗുണഭോക്താക്കൾ എന്നിവർക്കുള്ള ആദ്യത്തെ തൊഴിൽ അനുമതി ഫീസ് 560 ഡോളറിൽ നിന്ന് 570 ഡോളറാകും. ടി.പി.എസ് അപേക്ഷകൾക്കുള്ള ഫോം I-821 ഫീസ് 510 ഡോളറിൽ നിന്ന് 520 ഡോളറായി ഉയരും.

EB-5 ഇൻവെസ്റ്റർ വീസിൽ ഫീസിൽ വൻ വർധന

യോഗ്യരായ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും യു.എസിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ഇബി-5 (EB-5) ഇമിഗ്രൻ്റ് ഇൻവെസ്റ്റർ പ്രോഗ്രാം ഫീസിൽ വൻ വർധനയാണ് വരുന്നത്. ഈ ഫീസ് വർധന നവംബർ 30 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, ഇൻഡിവിജ്വൽ ഇബി-5 നിക്ഷേപകർ ഉപയോഗിക്കുന്ന ഫോം I-526ന്‍റെ അപേക്ഷാ ഫീസ് 3,675 ഡോളറിൽ നിന്ന് 7,615 ഡോളറായി ഉയരും. അംഗീകൃത റീജിയമൽ സെന്‍റർ വഴിയുള്ള നിക്ഷേപകരുടെ ഫോം I-526E ഫീസ് 3,675 ഡോളറിൽ നിന്ന് 7,850 ഡോളറായി വർധിക്കും. ഈ രണ്ടിലും 75 ഡോളറിന്‍റെ ഇബി-5 ടെക്നോളജി ഫീസും ഉൾപ്പെടുന്നു. ഇതുകൂടാതെ, പ്രാരംഭ ഫോം I-956 റീജനൽ സെന്‍റർ പദവിക്ക് 44,115 ഡോളറും, ഭേദഗതിക്ക് 9,835 ഡോളറും, വാണിജ്യ സംരംഭങ്ങളുടെ അംഗീകാരത്തിനായി ഉപയോഗിക്കുന്ന ഫോം I-956F-ന് 42,675 ഡോളറുമാണ് പുതിയ ഇബി-5 ഫീസ് ഘടനയിൽ നിശ്ചയിച്ചിരിക്കുന്നത്. റീജനൽ സെന്‍റർ നിക്ഷേപകർ ഉയർന്ന ഇന്‍റഗ്രിറ്റി ഫണ്ടുകളും നൽകേണ്ടിവരും. I-526E ഇന്‍റഗ്രിറ്റി ഫണ്ട് ഫീസ് 1,000 ഡോളറിൽ നിന്ന് 1,100 ഡോളറായി ഉയരും. അതുപോലെ ചില റീജനൽ സെന്‍റർ ഫീസുകൾ 10,000 ഡോളറിൽ നിന്ന് 11,000 ഡോളറായും 20,000 ഡോളറിൽ നിന്ന് 22,000 ഡോളറായും വർധിക്കും.

You might also like
Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പി.ആർ. ഇൻവിറ്റേഷൻ

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

Top Picks for You
Top Picks for You