newsroom@amcainnews.com

കാനഡയിലേക്ക് കുടിയേറണോ? അവസരമൊരുക്കി ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്കുള്ള പ്രധാന ഇമിഗ്രേഷൻ പദ്ധതിയാണ് ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (Federal Skilled Worker Program – FSWP). വിദേശ മലയാളി പ്രൊഫഷണലുകൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കുമായുള്ള ഈ പ്രോഗ്രാം എക്സ്പ്രസ് എൻട്രി (Express Entry) സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. കാനഡയിൽ മുൻപ് പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും ഈ പദ്ധതി വഴി അപേക്ഷിക്കാം.

അപേക്ഷകന് കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് 1 വർഷത്തെ തുടർച്ചയായ പൂർണ്ണസമയ പ്രവൃത്തിപരിചയം (Full-time work experience) ഉണ്ടായിരിക്കണം. കൂടാതെ കനേഡിയൻ നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (NOC) അനുസരിച്ച് TEER 0, 1, 2, അല്ലെങ്കിൽ 3 കാറ്റഗറിയിൽ ഉൾപ്പെട്ട മാനേജീരിയൽ അല്ലെങ്കിൽ പ്രൊഫഷണൽ ജോലികൾ ആയിരിക്കണം. ഇംഗ്ലീഷ് (IELTS / CELPIP) അല്ലെങ്കിൽ ഫ്രഞ്ച് (TEF / TCF) ഭാഷകളിൽ മികച്ച സ്കോർ ഉണ്ടായിരിക്കണം. അപേക്ഷകരെ തിരഞ്ഞെടുക്കാൻ കാനഡ ഇമിഗ്രേഷൻ വിഭാഗം 100 മാർക്കിൽ തയ്യാറാക്കിയിട്ടുള്ള പോയിൻ്റ് രീതിയിൽ കുറഞ്ഞത് 67 പോയിൻ്റ് എങ്കിലും ലഭിക്കുന്നവർക്കാണ് അവസരം.

നിശ്ചിത ഭാഷാ പരീക്ഷയും ഇ.സി.എ (ECA) മൂല്യനിർണ്ണയവും പൂർത്തിയാക്കുന്ന അപേക്ഷകൻ ഔദ്യോഗിക Canada.ca വെബ്‌സൈറ്റിലൂടെ ഒരു എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഓൺലൈനായി ക്രിയേറ്റ് ചെയ്യണം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവരിൽ നിന്ന് ഉയർന്ന റാങ്ക് ലഭിക്കുന്ന ആളുകൾക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിക്കും. ITA ലഭിച്ചാൽ 60 ദിവസത്തിനകം സ്ഥിരതാമസത്തിനുള്ള (PR) പൂർണ്ണമായ അപേക്ഷയും രേഖകളും ഫീസും സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് ആയ Canada.ca സന്ദർശിക്കുക.

You might also like
Passed away at the age of a centenarian: Mariamma Daniel passed away in Dallas.

ശതാബ്ദി നിറവിൽ നിര്യാതയായി: മറിയാമ്മ ഡാനിയേൽ ഡാലസിൽ അന്തരിച്ചു

Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനത്തു; രണ്ടായിരത്തോളം പേർ അറസ്റ്റിൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

ഡാലസ് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3-ന്

Top Picks for You
Top Picks for You