newsroom@amcainnews.com

കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) വിതരണം തിങ്കളാഴ്ച മുതൽ

ഈ സാമ്പത്തിക വർഷത്തെ രണ്ടാമത്തെയും 2026-ലെ അവസാനത്തെയും ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) ഒക്ടോബർ 5 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. നിലവിലുണ്ടായിരുന്ന ‘ജിഎസ്ടി ക്രെഡിറ്റ്’ (GST credit) സംവിധാനത്തിന് പകരമായാണ് ഈ ആനുകൂല്യം ഈ വർഷം ജൂലൈയിൽ ഫെഡറൽ സർക്കാർ അവതരിപ്പിച്ചത്. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ദശലക്ഷക്കണക്കിന് പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചത്. 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.

നികുതി ബാധകമല്ലാത്ത ഈ തുക ത്രൈമാസ അടിസ്ഥാനത്തിൽ ‘കാനഡ റവന്യൂ ഏജൻസി’ (CRA) ആണ് വിതരണം ചെയ്യുന്നത്. ജിഎസ്ടി ക്രെഡിറ്റിന്‍റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും. പണം ലഭിക്കാനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024-ലെ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്തവർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. അതേസമയം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം സിആർഎ (CRA) വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.

You might also like

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You