newsroom@amcainnews.com

വേർപിരിയൽ: ആൽബർട്ട കനത്ത വിൽപ്പന നികുതി ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമായാൽ നിലവിലെ പൊതുസേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിന് അൽബർട്ട പ്രവിശ്യയിൽ 13 ശതമാനം വരെ സെയിൽ ടാക്സ് ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്. ഫെഡറൽ സർക്കാർ നിലവിൽ നൽകിവരുന്ന വിവിധ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉത്തരവാദിത്തം പ്രവിശ്യാ സർക്കാർ ഏറ്റെടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് ഇതിന് പ്രധാന കാരണം. വേർപിരിയലിലൂടെ പ്രവിശ്യയുടെ വരുമാനത്തിൽ ഏകദേശം 900 കോടി ഡോളറിൻ്റെ ഭീമമായ കമ്മി ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കമ്മി നികത്താനും സാമ്പത്തിക സ്ഥിരത നിലനിർത്താനും പുതിയ നികുതികൾ ചുമത്തുകയല്ലാതെ മറ്റ് വഴികളുണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കാൽഗറി ചേംബർ ഓഫ് കൊമേഴ്‌സ് സാമ്പത്തിക വിദഗ്ദ്ധനായ ട്രെവർ ടോംബെ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന റഫറണ്ടത്തിന് മുന്നോടിയായാണ് പ്രവിശ്യയുടെ വേർപിരിയൽ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ചേംബർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വേർപിരിയൽ പ്രവിശ്യയുടെ സാമ്പത്തിക രംഗത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ബിസിനസ്സ് പ്രമുഖരും മുന്നറിയിപ്പ് നൽകുന്നു. ‘അൽബർട്ട അഡ്വാന്റേജ്’ എന്നറിയപ്പെടുന്ന സാമ്പത്തിക മികവ് നഷ്ടപ്പെടാനും നിക്ഷേപങ്ങൾ കുറയാനും ഇത് കാരണമാകുമെന്ന് കാൽഗറി ചേംബർ ചൂണ്ടിക്കാണിച്ചു. അതേസമയം, ഈ കണക്കുകൾ കേവലം നിഗമനങ്ങൾ മാത്രമാണെന്നും വേർപിരിയൽ വഴി ആഭ്യന്തര നയങ്ങളിൽ പൂർണ്ണ നിയന്ത്രണം നേടാൻ അൽബർട്ടയ്ക്ക് സാധിക്കുമെന്നും അനുകൂലിക്കുന്ന വിഭാഗങ്ങൾ വാദിക്കുന്നു.

You might also like

യുഎസ് ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂ: ഇന്ത്യൻ അപേക്ഷകർ കരുതേണ്ട പ്രധാന രേഖകൾ ഇതാ

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

ഹൈവേ പട്രോളിങ്ങിനിടെ കെന്‍റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

Top Picks for You
Top Picks for You