newsroom@amcainnews.com

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബറിൽ ഫിലഡൽഫിയയില്‍

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അലുംനി USA-യുടെ പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം ഫിലഡൽഫിയയില്‍ നവംബര്‍13 മുതല്‍ 15 വരെ നടക്കും. മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന്‌ വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങള്‍പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദർഭമായിരിക്കും ഈ സംഗമം. മാര്‍ അത്തനേഷ്യസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, നിലവില്‍ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോ. വിന്നി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ എന്നിവര്‍ മുഖ്യഅതിഥികളായി സംഗമത്തില്‍ പങ്കെടുക്കും.

നോർത്ത് ഈസ്റ്റ് പെൻസിൽവേനിയ ഫോര്‍ പോയ്ന്റ്‌സ് ബൈ ഷെറാട്ടണിൽ നടക്കുന്ന കുടുംബസംഗമത്തെ ഒരാഘോഷമായി മാറ്റുവാന്‍ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ പ്രസിഡൻ്റ് സാബു സ്‌കറിയ, സെക്രട്ടറി ജോബി മാത്യു, ട്രഷറര്‍ ജോര്‍ജ്ജ് മാലിയില്‍ എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും : സാബു സ്‌കറിയ (പ്രസിഡൻ്റ്) (267) 980-7923, ജോബി മാത്യു (സെക്രട്ടറി ) (301) 624-9539, ജോര്‍ജ്ജ് മാലിയില്‍ (ട്രഷറര്‍) (954) 655-4500.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

യുഎസ് വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; 4 നാവികർക്ക് പരുക്ക്

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

Top Picks for You
Top Picks for You