newsroom@amcainnews.com

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കോവിഡിന് ശേഷം രാജ്യത്തുണ്ടായ അനിയന്ത്രിതമായ ജനസംഖ്യാ വർധനയും ഭവന-ആരോഗ്യ മേഖലകളിലെ കടുത്ത പ്രതിസന്ധിയും പരിഗണിച്ച്, താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വരവ് വെട്ടിച്ചുരുക്കുന്ന നയമാണ് കാനഡ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാനഡയിലെ കുടിയേറ്റ സംവിധാനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണെന്നും ജനസംഖ്യാ വർധനയ്ക്ക് അനിവാര്യമായ ഇളവുകൾ പരിഗണിക്കുന്നുണ്ടെന്നും മാർക്ക് കാർണി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെയും താൽക്കാലിക ജീവനക്കാരുടെയും അനുപാതം മൊത്തം ജനസംഖ്യയുടെ 7 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സർക്കാറിന്‍റെ ലക്ഷ്യം. നിലവിലെ നിയന്ത്രണങ്ങളിലൂടെ കുടിയേറ്റ പ്രക്രിയ ത്വരിതപ്പെടുത്താൻ സാധിച്ചതിനാലാണ് ഇനി ജനസംഖ്യാ വർധനയെക്കുറിച്ച് ആലോചിക്കുന്നതെന്ന് കാർണി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ നിലപാടിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. വരും വർഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റ നിരക്ക് ഇനിയും കുറയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ നിരക്ക് ഉയർത്തുകയല്ല, മറിച്ച് കുറയ്ക്കുകയാണ് വേണ്ടതെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് മിഷേൽ റെംപൽ ഗാർണർ പറയുന്നു.

You might also like

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You