newsroom@amcainnews.com

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

മോൺട്രിയലിലെ അപ്പാർട്ട്മെൻ്റിൽ സഹപ്രവർത്തകയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കാനഡ റവന്യൂ ഏജൻസി (CRA) ജീവനക്കാരി കൊല്ലപ്പെട്ടു. സെപ്റ്റംബർ 22 ചൊവ്വാഴ്ച നഗരത്തിലെ സെൻ്റ്-ക്രിസ്റ്റോഫ് സ്ട്രീറ്റിന് സമീപമുള്ള റെനെ-ലെവെസ്ക്യൂ ബൊളിവാർഡിലെ അപ്പാര്‍ട്ട്‌മെൻ്റിലാണ് സംഭവം. ടുണീഷ്യന്‍ വംശജയായ 45 വയസ്സുള്ള ലൈല ബെൻ സലേമാണ് കൊല്ലപ്പെട്ടത്. അതേസമയം യുവതിയുടെ അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ചു കയറിയ പ്രതി, മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ‘നൂവോ ഇൻഫോ’ (Noovo Info) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തതായി മോൺട്രിയൽ പോലീസ് (SPVM) അറിയിച്ചു. ഈ വ്യക്തിക്ക് ബെൻ സലേമുമായി എന്തെങ്കിലും ബന്ധമോ പരിചയമോ ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. എന്നാൽ, ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുന്നു. ബെൻ സലേമിന്‍റെ മരണത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി, പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ്‌ തുടങ്ങിയവർ അനുശോചനം അർപ്പിച്ചു.

You might also like

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Top Picks for You
Top Picks for You