കൊല്ലം കണ്ണനല്ലൂർ ചേരീക്കോണത്ത് കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ വീട് ഭർത്താവ് തീവെച്ച് നശിപ്പിച്ചു. അശ്വതി എന്ന യുവതിയുടെ വീടാണ് ഭർത്താവായ അബിൻ വാവ പുലർച്ചെ അഞ്ച് മണിയോടെ തീയിട്ട് നശിപ്പിച്ചത്. പലകയും ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടും അതിലുണ്ടായിരുന്ന മുഴുവൻ വീട്ടുപകരണങ്ങളും ഈ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്.







