ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളെ സഹായിക്കാൻ പലസ്തീന് 100 ദശലക്ഷം ഡോളർ അനുവദിച്ച് കാനഡ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇക്കാര്യം അറിയിച്ചത്.
ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളെ സഹായിക്കാൻ ഈ തുകയിൽ 80 ദശലക്ഷം ഡോളർ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകാൻ ഉപയോഗിക്കും. ബാക്കി 20 ദശലക്ഷം ഡോളർ സുരക്ഷാ പദ്ധതികൾക്കായി നീക്കിവെക്കും. പ്രാദേശിക സുരക്ഷാ സേനയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ തുക ഉപയോഗിക്കും. പലസ്തീൻ പോലീസിന് പരിശീലനം നൽകുന്നതിൽ കാനഡ ദീർഘകാലമായി സഹകരിക്കുന്നുണ്ട്. മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള കാനഡയുടെ ഉറച്ച പ്രതിബദ്ധതയാണ് ഈ പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.







