newsroom@amcainnews.com

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിലെ ലോവർ മൻഹാട്ടൻ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജയായ മലൈക ചിത്രയും (24) നേപ്പാളി വംശജനായ നവം കൗളും (24) ദാരുണമായി കൊല്ലപ്പെട്ടു. സ്റ്റേഷനിലെത്തിയ ഇരുവരും പ്ലാറ്റ്‌ഫോമിൽ വെച്ച് ആലിംഗനം ചെയ്യുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടെ യുവാവ് കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

യുവാവിനെ രക്ഷിക്കാനായി ചിത്രയും ട്രാക്കിലേക്ക് ഇറങ്ങിയതെന്നാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കരുതുന്നത്. ഇതിനിടയിലാണ് അതുവഴി വന്ന ട്രെയിൻ ഇരുവരേയും ഇടിച്ചത്. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ, ഇരുവരും ട്രാക്കിൽ ഇരിക്കുമ്പോഴാണ് ട്രെയിൻ എത്തിയതെന്നും, എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും വാഹനം നിർത്താൻ സാധിച്ചില്ലെന്നും ട്രെയിൻ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

മദ്യപാനത്തിന്റെയോ ആത്മഹത്യയുടെയോ ലക്ഷണങ്ങളോ തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന ചിത്രയും, ഡേറ്റ അനലിസ്റ്റായ നവം കൗളും റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Top Picks for You
Top Picks for You